ആയുര്‍വേദ ദിനാചരണം
ഗവ. ആയുർവേദ ഡിസ്പെൻസറി ഓങ്ങല്ലൂരിൽ പതിനൊന്നാമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ചു ഹെൽത്തി ഫുഡ് ഫെസ്റ്റ് നടത്തി. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി പി വിജയൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എം പി വിജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. സന്ധ്യ സ്വാഗതം അർപ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് സ്ഥാപനത്തിലെ യോഗ പരിശീലകരുടെ നേതൃത്വത്തിൽ ഹെല്‍ത്തി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.