2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്...
അങ്കണവാടികള്‍

അങ്കണവാടികൾ / സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

കുട്ടികളുടെ സമഗ്ര വികസനവും ആരോഗ്യ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടു കൊണ്ട് 1975 ഒക്ടോബർ 02 ന് സംയോജിത ശിശു വികസന സേവന പദ്ധതി നിലവിൽ വന്നു. ഐ.സി.ഡി.എസ്. അഥവാ സംയോജിത ശിശു വികസന സേവന പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി മതിലകം ഗ്രാമപഞ്ചായത്തില്‍ 28 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നു.

ലക്ഷ്യങ്ങൾ

  • ജനനം മുതൽ ആറു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പോഷക ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക.
  • ശിശുക്കളുടെ ശരിയായ മാനസിക ശാരീരിക സാമൂഹിക വികസനത്തിന് ആവശ്യമായ അടിത്തറ ഇടുക.
  • ശിശുമരണം, രോഗാവസ്ഥ, പോഷകാഹാര കുറവ് എന്നിവയുടെ നിരക്ക് കുറയ്ക്കുക.
  • കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനു വിവിധ വകുപ്പുകളിലുടെ നടപ്പിലാക്കുന്ന പദ്ധതികളും നയങ്ങളും ഫലപ്രദമായി ഏകോപിപ്പിക്കുക.
  • ശരിയായ പോഷണ ആരോഗ്യ ശിക്ഷണത്തിലൂടെ കുട്ടികളുടെ സാധാരണ പോഷക ആരോഗ്യ ആവശ്യങ്ങൾ നിറ വേറ്റുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന വിധത്തിൽ രക്ഷിതാക്കൾക്ക് ശരിയായ ആരോഗ്യപോഷണ വിദ്യാഭ്യാസം നൽകുക.

സേവനങ്ങൾ

  1. അനുപൂരക പോഷകാഹാരം
  2. രോഗപ്രതിരോധ കുത്തിവയ്പ്പ്
  3. ആരോഗ്യ പരിശോധന
  4. പരാമർശ സേവനം (റഫറൽ സേവനം)
  5. സ്‌കൂൾ പൂർവ്വ അനൗപചാരിക വിദ്യാഭ്യാസം
  6. ആരോഗ്യ പോഷണ വിദ്യാഭ്യാസം

സേവനങ്ങളുടെ വിശദാംശങ്ങൾ

വിഭാഗംലഭ്യമാക്കുന്ന സേവനങ്ങൾ
6 മാസം മുതല്‍ 3 വയസ്സ് വരെയുള്ള കുട്ടികൾഅനുപൂരക പോഷകാ ഹാരം, അമൃതം ന്യൂട്രിമിക്‌സ്, സമയ ബന്ധിതമായ പ്രതിരോധ കുത്തി വെപ്പുകൾ, വളർച്ച നിരീക്ഷണം, Early Stimulation, Detection of Disability, ആരോഗ്യപരിശോധന, റഫറൽ സേവനം, രക്ഷിതാക്കൾക്കുള്ള പോഷകഹാര ആരോഗ്യ വിദ്യാഭ്യാസം.
3 വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾഅനുപൂരക പോഷകാ ഹാരം, സമയ ബന്ധിതമായ പ്രതിരോധ കുത്തിവെപ്പുകൾ ആരോഗ്യ പരിശോധനയും, വളർച്ച നിരീക്ഷണം, റഫറൽ സേവനം, ECCE* - ശൈശവ പൂർവ്വകാല പരിചരണവും വിദ്യഭ്യാസവും - സ്‌കൂൾ റെഡിനസ്, സ്‌കൂൾ പൂർവ്വ അനൗപചാരിക വിദ്യാദ്യാസം, രക്ഷിതാക്കൾക്കുള്ള പോഷകാഹാര ആരോഗ്യവിദ്യാഭ്യാസം.
ഗര്‍ഭിണികള്‍അനുപൂരക പോഷകാ ഹാരം, ആസൂത്രിത ഗർഭധാരണം, പ്രതിരോധ കുത്തി വെപ്പുകൾ IFA Tablet*, പ്രസവപൂർവ്വകാല പരിശോധനയും പരാമർശ സേവനവും, കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങള്‍ ബോധവൽക്കരണം, PMMVY ഒന്നാം ഗഡു, പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം.
മുലയൂട്ടുന്ന അമ്മമാർഅനുപൂരക പോഷകാഹാരം 6 മാസം വരെ, പ്രസവാനന്തര പരിശോധനയും പരാമർശ സേവനവും, സമ്പൂർണ്ണ മുലയൂട്ടൽ ബോധ വൽക്കരണം, കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങള്‍ ബോധവൽക്കരണം, PMMVY രണ്ടാം ഗഡു, പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം.
കൗമാരക്കാരായ കുട്ടികൾകൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് അനുപൂരക പോഷകാഹാരം, ആരോഗ്യ പരിശോധനയും പരാമർശ സേവനവും, വളർച്ച നിരീക്ഷ BMI/വിളർച്ച നിർണയം, കൗമാരക്ലാസ്/കൗമാര ക്ലബുകൾ, സ്‌കൂൾ കൊഴിഞ്ഞു പോക്ക് തടയുക, സൈക്കോ സോഷ്യൽ കൗണ്‍സിലറുടെ സേവനം.

ഗുണഭോക്താക്കൾ

  1. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  2. ഗർഭിണികൾ
  3. മുലയൂട്ടുന്ന അമ്മമാർ
  4. കൗമാരക്കാരായ പെൺകുട്ടികൾ
  5. 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ

പ്രധാനമന്ത്രി മാതൃവന്ദന യോജന (PMMVY)

ആദ്യ പ്രസവത്തിന് 5000 രൂപ സഹായം,
രണ്ടാമത്തേത് പെൺകുട്ടിയാണെങ്കിൽ 6000 രൂപ സഹായം.

പോഷൺ അഭിയാൻ

അമ്മമാരിലും കുട്ടികളിലുമുണ്ടാകുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ.

 

 

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്

അങ്കണവാടികളുടെ വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും

സെന്റർ നമ്പർഅങ്കണവാടിയുടെ പേര്സ്ഥലംവർക്കറുടെ പേര്മൊബൈൽ നമ്പർ
1കള്ളാടിപ്പറ്റകള്ളാടിപ്പറ്റഗീത ഇ9995146057
2മുത്താണിക്കുഴിമുത്താണിക്കുഴിസുമജ കെ പി9744904804
3പൂവക്കോട് പള്ളിപൂവക്കോട്നളിനി ടി വി9846754923
4താമാനിക്കരപോക്കുപ്പടിസാവിത്രി ടി എൻ9400729011
5ആരഭികൊട്ടത്തറഗീത സി9656745169
6കള്ളാടിപ്പറ്റ പള്ളികള്ളാടിപ്പറ്റജയലക്ഷ്മി പി9946606370
7ശ്രീനാരായണഎസ് എൻ നഗർജ്യോതിലക്ഷ്മി9747953932
8പൂവക്കോട്പൂവക്കോട്സരളാദേവി ഇ പി8086614460
9കൂടമംഗലംകൂടമംഗലംരമാദേവി കെ കെ9656748459
10കൊണ്ടൂർക്കരകൊണ്ടൂർക്കരഗിരിജ വി കെ9539773200
11ഓങ്ങല്ലൂർചിറ്റാങ്ങല്ലൂർരാജേശ്വരി എ8089470675
12ചന്തപ്പുരകാരക്കാട്തങ്കമണി എ9447623102
13അണ്ടലാടിഅണ്ടലാടികുഞ്ചുകുട്ടി പി9946050983
14കാരക്കാട്കാരക്കാട്ശാരദ എം പി9744629038
15കുഴിയാനാംകുന്ന്കുഴിയാനാംകുന്ന്വിജയലക്ഷ്മി പി9846465996
16തൊണ്ടിയന്നൂർതൊണ്ടിയന്നൂർഗീത എ കെ7594859130
17മലയിൽ കോളനിമരുതൂർസരോജിനി പി9539801159
18കാരമണ്ണചേരിക്കല്ല്ലിനി എം ബി6238765343
19കൂട്ടായിതെരുവ്കൂട്ടായിതെരുവ്പദ്മിനി എം പി9961901292
20മരുതൂർമരുതൂർപ്രജിത സി സി9048278670
21മഞ്ഞളുങ്ങൽമഞ്ഞളുങ്ങൽരമണി കെ9656744784
22പൊയിലൂര്‍പൊയിലൂര്‍രമാദേവി പി9048487570
23മോഴിയോട്ട്പടിവാടാനാംകുറുശ്ശിതങ്കമ്മ വി പി9048572522
24വടക്കേക്കരവടക്കേക്കരസുശീല ടി പി9605608143
25കൊള്ളിപ്പറമ്പ്കൊള്ളിപ്പറമ്പ്സുനിത കെ എസ്9961656925
26മേഞ്ചിത്തറമേഞ്ചിത്തറപി വി രമാദേവി9497597270
27വാടാനാംകുറുശ്ശിവാടാനാംകുറുശ്ശിസത്യഭാമ ടി പി9846254492
28പുലാശ്ശേരിക്കരപുലാശ്ശേരിക്കരജയലക്ഷ്മി എൻ വി9744907185
29നിരവൻകുന്ന്പാറപ്പുറംഅഞ്ജന ടി9495186876
30പോർക്കോട്ടുപറമ്പ്വാടാനാംകുറുശ്ശിശോഭന വി9846067055
31കൊണ്ടൂർക്കര പള്ളികൊണ്ടൂർക്കരസുലൈഖ ടി9846863544
32ചേരിക്കല്ല്കാരക്കാട്ശോഭന എ9747732398
33മേട്വാടാനാംകുറുശ്ശിലീല വി9747472165
34കരിമ്പനക്കൽകരിമ്പനക്കൽരാധ പി7593048708
35മൂലൂർക്കരമൂലൂർക്കരമിനിമോൾ വി9447443340
36കൊരമ്പൻമുക്ക്കൊരമ്പൻമുക്ക്റീതദേവി പി9747042920
37കടപ്പറമ്പത്ത് കാവ്കടപ്പറമ്പത്ത് കാവ്ഉഷാദേവി എം9656871540
38പേരോക്കരപേരോക്കരബീനാകുമാരി സി വി9567747279
39കൂമ്പൻകല്ല്കരിമ്പുള്ളി മദ്രസശ്യാമള എം7510566672
40കൊണ്ടൂർക്കര പറമ്പിൽകൊണ്ടൂർക്കരജിഷ പി ജി8137098808