2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്...
സേവനാവകാശ നിയമം

കേരള സേവനാവകാശ നിയമം (2012) പ്രകാരം ഗ്രാമപഞ്ചായത്തിൽ നിന്നുള്ള വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് സുതാര്യമായും കൃത്യമായ സമയപരിധിക്കുള്ളിലും ലഭ്യമാക്കാൻ ഉത്തരവാദിത്തമുണ്ട്. ഇതനുസരിച്ച് ജനന-മരണ രജിസ്ട്രേഷൻ, ഉടമസ്ഥാവകാശ/റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ എന്നിവ 3 ദിവസത്തിനുള്ളിലും, വിവാഹ രജിസ്ട്രേഷൻ, വ്യാപാര ലൈസൻസ് (D&O) എന്നിവ 7 ദിവസത്തിനുള്ളിലും, കെട്ടിട നിർമ്മാണ പെർമിറ്റ്, കെട്ടിട നമ്പർ ലഭ്യമാക്കൽ എന്നിവ 15 ദിവസത്തിനുള്ളിലും, സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷകൾ 30 ദിവസത്തിനുള്ളിലും തീർപ്പാക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭിക്കാതിരിക്കുകയോ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്താൽ, അപേക്ഷകന് 30 ദിവസത്തിനുള്ളിൽ ഒന്നാം അപ്പീൽ അധികാരിയായ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകാം. ഒന്നാം അപ്പീൽ തീരുമാനത്തിൽ തൃപ്തനല്ലെങ്കിൽ രണ്ടാം അപ്പീൽ അധികാരിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് (DDP) മേൽഅപ്പീൽ നൽകാവുന്നതും, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.

 

  • സേവനാവകാശ നിയമം - വിജ്ഞാപനം