ഡാറ്റാ ബാങ്ക്
ഡാറ്റാ ബാങ്ക് തിരുത്തൽ വിജ്ഞാപനങ്ങൾ
എന്താണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഡാറ്റാ ബാങ്ക്?
സംസ്ഥാനത്തെ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണത്തിനായി 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയിട്ടുള്ള ഔദ്യോഗിക രേഖയാണ് ഡാറ്റാ ബാങ്ക്. ഉപഗ്രഹ ചിത്രങ്ങളുടെയും പ്രാദേശിക പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ഇതിൽ ഭൂമി ഉൾപ്പെടുത്തുന്നത്. ഇതിൽ തെറ്റായി രേഖപ്പെടുത്തപ്പെട്ട വിവരങ്ങൾ തിരുത്തുന്നതിനോ ഒഴിവാക്കുന്നതിനോ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് കൃഷിവകുപ്പ് പുറപ്പെടുവിക്കുന്ന ഗസറ്റ് വിജ്ഞാപനങ്ങളാണ് താഴെ നൽകിയിട്ടുള്ളത്.
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള തിരുത്തൽ വിജ്ഞാപനങ്ങൾ താഴെ നേരിട്ട് വായിക്കാവുന്നതാണ്:
തിരുത്തൽ വിജ്ഞാപനം - 2019 (നമ്പർ: 2450)
പ്രധാന വിവരങ്ങൾ:
- ഓങ്ങല്ലൂർ 1, ഓങ്ങല്ലൂർ 2 വില്ലേജുകളിലെ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയ സ്ഥലങ്ങളുടെ സർവേ നമ്പറുകൾ വ്യക്തമാക്കുന്ന പട്ടിക
- പ്രസ്തുത വില്ലേജുകളിൽ പുതുതായി ഉൾപ്പെടുത്തിയ തണ്ണീർത്തടങ്ങളുടെ (തോട്, കുളം, കനാൽ, ചാൽ എന്നിവ) വിവരങ്ങൾ
- വിജ്ഞാപന തീയതി: 16 ഒക്ടോബർ 2019
തിരുത്തൽ വിജ്ഞാപനം - 2020 (നമ്പർ: 899)
പ്രധാന വിവരങ്ങൾ:
- ഓങ്ങല്ലൂർ 1 വില്ലേജിലെ ചിറ്റപ്പുറത്ത്തൊടിയിൽ ഗോപാലൻ നായർ മുതൽപേരുടെ ഭൂമി ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ്
- ഭൂമിയുടെ സർവേ നമ്പറും മറ്റ് തിരുത്തലുകളും അടങ്ങിയ വിശദാംശങ്ങൾ
- വിജ്ഞാപന തീയതി: 16 മാർച്ച് 2020