ഈ വെബ്സൈറ്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇതിലെ വിവരങ്ങൾ പൂർണ്ണമല്ല
ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയില്‍ഒറ്റപ്പാലം താലൂക്കില്‍ പട്ടാമ്പി ബ്ളോക്കിലാണ് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഓങ്ങല്ലൂര്‍ ഒന്ന്ഓങ്ങല്ലൂര്‍ രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഓങ്ങല്ലൂര്‍ പഞ്ചായത്തിന് 31.68 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.  ഈ പഞ്ചായത്തിന്റെ അതിരുകള്‍കിഴക്കുഭാഗത്ത് പട്ടാമ്പി മുനിസിപ്പാലിറ്റിയുംവടക്കു ഭാഗത്ത് കൊപ്പംവല്ലപ്പുഴ പഞ്ചായത്തുകളുംതെക്കുഭാഗത്ത് ഭാരതപ്പുഴയുംപടിഞ്ഞാറുഭാഗത്ത് ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയു‍മാണ്. ഭാരതപ്പുഴയുടെ വടക്കേകരയില്‍ സ്ഥിതി ചെയ്യുന്ന ഓങ്ങല്ലൂര്‍ ഗ്രാമത്തിന്‍റെ ഭൂപ്രകൃതിയുടെ സവിശേഷതകളാവാം ഇങ്ങനെയൊരു സ്ഥലനാമമുണ്ടാവാന്‍ കാരണം. ഓങ്ങള്‍ എന്ന പദത്തിന് മലമേട്ഉയര്‍ന്ന സ്ഥലംആനകപ്പല്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്. ശബ്ദതാരാവലിയിലെ ഗ്രാമം എന്ന് അര്‍ത്ഥം വരുന്ന ഊര് എന്ന സഹായപദം ചേര്‍ന്ന് ഓങ്ങല്ലൂര്‍ എന്ന സ്ഥലനാമമുണ്ടായി. ഇതില്‍ നിന്നുതന്നെ ഈ പഞ്ചായത്തിന്‍റെ ഭൂപ്രകൃതിയുടെ സവിശേഷത മനസിലാക്കാം. പഞ്ചായത്തിന്‍റെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ മലനിരകള്‍ നിറഞ്ഞതും തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഭാരതപുഴയോരം പെതുവേ താഴ്ചയുള്ള സമലതലവുമാണ്. സുമാര്‍ 1500 മീറ്ററിലധികം ഉയരത്തിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നതെന്ന് കേരള ലാന്‍റ് റിസോഴ്സ് മാപ്പുകള്‍ സൂചിപ്പിക്കുന്നു. പാലക്കാട് ജില്ലയില്‍ ഭാരതപുഴയോടു ചേര്‍ന്ന പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പൊതുവേ സമതലങ്ങളാണ്. പണ്ട് ഏറ്റവും ഉയരം കൂടിയ ജനവാസയോഗ്യമായ ഭൂപ്രദേശമായിരുന്നതിനാലാവാം ഇവിടം ഓങ്ങല്ലൂരെന്നറിയപ്പെട്ടത്. ഭൂമിശാസ്ത്രപരമായി ഉയര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ തന്ത്രപ്രധാനമായ പ്രദേശവുമായിരുന്നു ഇവിടം. ഓങ്ങല്ലൂരിലെ രാമഗിരിക്കോട്ട മലബാറിലെ മൈസൂര്‍ ഭരണാധിപന്‍മാരുടെ പ്രധാന കോട്ടകളില്‍ ഒന്നായിരുന്നു.