2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്...
വിബി-ജി റാം(ജി) പുന:ദര്‍ഘാസ് പരസ്യം

August 24, 2026

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2026—27 സാമ്പത്തിക വര്‍ഷത്തില്‍ VBGRAMG വികസിത് ഭാരത്‌ ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ & അജീവിക മിഷന്‍(ഗ്രാമീണ്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മെറ്റീരിയല്‍ പ്രവൃത്തികള്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ പഞ്ചായത്തിലുടനീളം ആറു മാസ കാലത്തേക്ക് യൂണിറ്റ് നിരക്ക് അടിസ്ഥാനത്തില്‍ സപ്ലൈ ചെയ്യുന്നതിന് ജി.എസ്.ടി നമ്പറുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ടിത ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ സംബന്ധമായി നിലവിലുള്ള എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധകമായിരിക്കും. ടെണ്ടര്‍ സംബന്ധിച്ച അന്തിമ തീരുമാനം പഞ്ചായത്ത് ഭരണസമിതിയില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ഈ കാര്യാലയത്തില്‍ അന്വേഷിച്ച് അറിയാവുന്നതാണ്.

ദര്‍ഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും : 16/09/2026, 5 PM
ടെണ്ടര്‍ തുറക്കുന്ന തീയതിയും സമയവും : 18/09/2026, 10 AM

  • വിബി-ജി റാം(ജി) പുന:ദര്‍ഘാസ് പരസ്യം