സായംപ്രഭ ഹോം
സായംപ്രഭ ഹോം, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെയും ഐ.സി.ഡി.എസ് (ICDS)-ന്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങളുടെ സമഗ്രമായ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന മാതൃകാ കേന്ദ്രമാണ് സായംപ്രഭ ഹോം
സ്ഥാനവും പ്രവർത്തന സമയവും
സ്ഥലം: വാർഡ് 14, പഞ്ചായത്ത് ഗ്രൗണ്ടിന് സമീപമുള്ള കെട്ടിടം, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്.
പ്രവർത്തന സമയം: തിങ്കൾ മുതൽ ശനി വരെ രാവിലെ 09:30 AM മുതൽ 03:00 PM വരെ
.
പ്രധാന സേവനങ്ങളും സൗകര്യങ്ങളും
കായികക്ഷമതയും വിനോദവും:
ഓപ്പൺ ജിം (Open Gym): വയോജനങ്ങളുടെ ശാരീരിക ക്ഷമത നിലനിർത്തുന്നതിനുള്ള ഓപ്പൺ ജിം സൗകര്യം.
ടെലിവിഷൻ (TV) & ഇൻഡോർ ഗെയിമുകൾ: പത്രവായന, വിനോദ പരിപാടികൾ കാണാൻ ടി.വി സൗകര്യം
.ദിനചര്യ യോഗ/വ്യായാമം: ദിവസേന 1 മണിക്കൂർ വ്യായാമത്തിന് പുറമെ മാസത്തിൽ രണ്ടുദിവസം ഓങ്ങല്ലൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഇൻസ്ട്രക്ടറുടെ നേതൃത്വത്തിലുള്ള യോഗ പരിശീലനം
.
ആരോഗ്യ പരിചരണവും ബോധവൽക്കരണവും:
ഓങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ (FHC) നേതൃത്വത്തിൽ പതിവായുള്ള NCD, ബി.പി, ഷുഗർ പരിശോധനാ ക്യാമ്പുകൾ
.വയോജന പരിചരണം (Geriatric Care), കാൻസർ പ്രതിരോധം എന്നിവയിൽ ബോധവൽക്കരണ ക്ലാസുകൾ
.ആയുർവേദ മെഡിക്കൽ ക്യാമ്പുകളും സൗജന്യ ഔഷധ വിതരണവും
.
മാനസികോല്ലാസവും സാമൂഹിക പങ്കാളിത്തവും:
'സല്ലാപം' ചിരി തെറാപ്പി: കുടുംബശ്രീ സി.ഡി.എസ്, 'സ്നേഹിത' ജെൻഡർ ഹെൽപ്പ് ഡെസ്ക് എന്നിവയുടെ നേതൃത്വത്തിൽ കൗൺസിലിംഗും ചിരി തെറാപ്പിയും
.
നിയമ ബോധവൽക്കരണവും സുരക്ഷയും:
ജനമൈത്രി പോലീസിന്റെയും വനിതാ പോലീസിന്റെയും സഹകരണത്തോടെ വയോജന സുരക്ഷാ ബോധവൽക്കരണ പരിപാടികൾ
.
പോഷകാഹാരം:
ദിവസേന രാവിലെ പോഷകസമൃദ്ധമായ ലഘുഭക്ഷണവും ചായയും
.ഉച്ചയ്ക്ക് ചോറ്, കറികൾ, തോരൻ, അച്ചാർ, പപ്പടം എന്നിവയുൾപ്പെടുന്ന വൃത്തിയുള്ള ഉച്ചഭക്ഷണം സൗജന്യമായി പാകം ചെയ്തു നൽകുന്നു
.
ആഘോഷങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും:
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഓണം, പുതുവത്സരം, വയോജന ദിനം, വായനാദിനം, കർക്കിടക മാസാചരണം (ഔഷധക്കഞ്ഞി വിതരണം) എന്നിവ വിവിധ കലാപരിപാടികളോടെയും സദ്യയോടെയും ആഘോഷിക്കുന്നു
.
നിർവ്വഹണവും ജനകീയ പങ്കാളിത്തവും
നിർവ്വഹണ ഏജൻസി: ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ICDS CDS & പെൻഷനർ സംഘടനകൾ (KSSPU)
.പ്രാദേശിക പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും സ്പോൺസർഷിപ്പും പിന്തുണയും ഈ കേന്ദ്രത്തിന് ലഭിച്ചുവരുന്നു
.