2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്...

ഓങ്ങല്ലൂര്‍ പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

പി പി വിജയന്‍

പ്രസിഡൻ്റ്

പ്രിയ പ്രശാന്ത്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം പി വിജയകുമാര്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷെക്കീല എന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സത്യജിത്ത് പി വി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോപാലന്‍ വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയില്‍, ഒറ്റപ്പാലം താലൂക്കില്‍ പട്ടാമ്പി ബ്ളോക്കിലാണ് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഓങ്ങല്ലൂര്‍ ഒന്ന്, ഓങ്ങല്ലൂര്‍ രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഓങ്ങല്ലൂര്‍ പഞ്ചായത്തിന് 31.68 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.  ഈ പഞ്ചായത്തിന്റെ അതിരുകള്‍, കിഴക്കുഭാഗത്ത് പട്ടാമ്പി മുനിസിപ്പാലിറ്റിയും, വടക്കു ഭാഗത്ത് കൊപ്പം, വല്ലപ്പുഴ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയു‍മാണ്. ഭാരതപ്പുഴയുടെ വടക്കേകരയില്‍ സ്ഥിതി ചെയ്യുന്ന ഓങ്ങല്ലൂര്‍ ഗ്രാമത്തിന്‍റെ ഭൂപ്രകൃതിയുടെ സവിശേഷതകളാവാം ഇങ്ങനെയൊരു സ്ഥലനാമമുണ്ടാവാന്‍ കാരണം. ഓങ്ങള്‍ എന്ന പദത്തിന് മല, മേട്, ഉയര്‍ന്ന സ്ഥലം, ആന, കപ്പല്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്. ശബ്ദതാരാവലിയിലെ ഗ്രാമം എന്ന് അര്‍ത്ഥം വരുന്ന ഊര് എന്ന സഹായപദം ചേര്‍ന്ന് ഓങ്ങല്ലൂര്‍ എന്ന സ്ഥലനാമമുണ്ടായി. ഇതില്‍ നിന്നുതന്നെ ഈ പഞ്ചായത്തിന്‍റെ ഭൂപ്രകൃതിയുടെ സവിശേഷത മനസിലാക്കാം. പഞ്ചായത്തിന്‍റെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ മലനിരകള്‍...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഓങ്ങല്ലൂർ പുരാതനകാലം മുതൽ സംസ്കാരസമ്പന്നമായ ജനവാസകേന്ദ്രവും സമൂതിരിയുടെ പ്രധാന തളികളിലൊന്നുമായിരുന്നുവെന്ന് അറിയപ്പെടുന്നു. പെരുമ്പ്രയൂർ പെരുമ്പറനായന്മാരുടെ ഭരണപാരമ്പര്യവും ടിപ്പുസുൽത്താന്റെ പടയോട്ടവുമായി ബന്ധപ്പെട്ട ചരിത്രസ്മരണകളും ഇവിടെ നിലനിൽക്കുന്നു. തിറ, ചവിട്ടുകളി, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ അനുഷ്ഠാന-നാടൻ കലാരൂപങ്ങൾ ഇന്നും സജീവമാണ്. രാമഗിരിക്കോട്ട, ഓങ്ങല്ലൂർ ശ്രീതളി മഹാദേവക്ഷേത്രം എന്നിവ പ്രദേശത്തിന്റെ പ്രധാന ചരിത്രസ്മാരകങ്ങളാണ്. സാഹിത്യം, കഥകളി, സ്വാതന്ത്ര്യസമരം തുടങ്ങിയ മേഖലകളിൽ കെ.ടി. രാവുണ്ണിമേനോൻ പോലുള്ള പ്രമുഖർ ഓങ്ങല്ലൂരിന്റെ അഭിമാനങ്ങളായി മാറി.

കൂടുതൽ വായിക്കുക